Monday, January 20, 2014

ഞാൻ പ്രണയിച്ചവരോട്‌

ഞാൻ പ്രണയിച്ചവരോട്‌
എനിക്കസൂയയാണു

അത്രമേൽ
ആരുമെന്നെ
പ്രണയിക്കാഞ്ഞതെന്ത്‌?

ചുണ്ടുകൾ നുകരും മുമ്പേ
കണ്ണിലെ കടൽ
കാണാഞ്ഞതെന്ത്‌?

മുലകളിൽ തൊടും മുമ്പേ
നടുവിൽ വിങ്ങി നിന്ന
മിടിപ്പ്‌
തൊട്ടു നോക്കാഞ്ഞതെന്ത്‌?

ഉടലുകൾ ചേരും മുമ്പേ
എന്റെ കൈ നിന്റെ നെഞ്ചോടു
ചേർക്കാഞ്ഞതെന്ത്‌?

2 comments:

  1. njanee thuruthile thanichirikkunnathum njanee vishadangale eattuvangunnathum syaamee ninakkae mathram

    ReplyDelete
  2. അപ്പോൾ നിന്നെ പ്രണയിച്ചവരോട് നീ
    പരിഭവിക്കയല്ലേ വേണ്ടത്....
    കലഹിക്കയല്ലേ വേണ്ടത്...
    നിന്റെ രുചിഭേദങ്ങളും നിമ്നോന്നതങ്ങളും
    തിരയും മുമ്പ്
    നിന്നിലെ നിനക്ക് കൂട്ടായി മാറുവാൻ നിന്റെ ഹൃദയഗീതികൾക് ശമനതാളമാകുവാൻ ഒരു മാത്ര കാത്തു നിൽക്കാത്ത ആ നിഷേധിയോട്...

    ReplyDelete